ഡൽഹി: രാജ്യത്തെ പ്രമുഖരായ ആളുകളുടെ ഉപ്പേടെ ഫോണ്‍ കോളുകളും വിവരങ്ങളും ചോർത്തിയതായി റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയില്‍ മൂന്നൂറിലധികം ഫോണ്‍ നമ്പറുകൾ ഇത്തരത്തിൽ ചോർത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഭരണഘടനാ പദവിയിലുള്ള ഒരാള്‍, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ എന്നിങ്ങനെ നിരവധി പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.
പെഗാസസിനെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
ടോക്കിയോ ഒളിമ്പിക്സ്: പിവി സിന്ധു, ഇന്ത്യയുടെ മെഡൽ പ്രതീക്ഷ
ഇസ്രായേലിലെ പ്രാമുഖ സോഫ്റ്റ്‌വെയര്‍ നിർമ്മാണ കമ്പനിയായ എന്‍എസ്‌ഒ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഡിജിറ്റല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഈ സോഫ്റ്റ്‌വെയർ അനധികൃതമായി മാസ്റ്റര്‍ സെര്‍വറിലേക്ക് ഡേറ്റ കൈമാറി ഉപകരണവും ഉപയോഗിക്കുന്ന ആളിനെയും നിരീക്ഷിക്കാന്‍ വഴിയൊരുക്കുന്നു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ നല്‍കുകയുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ലിങ്ക് ക്ലിക്ക് ചെയ്യാതെയും മെസ്സേജുകള്‍ ഇല്ലാതെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു ഉപകരണത്തിലും നിഷ്പ്രയാസം കടക്കാൻ പെഗാസസ് സോഫ്റ്റ്‌വെയറിന് കഴിയും.
നഷ്ടപെട്ട ഫോണ്‍, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ ആയിട്ടാകും ഇത്തരത്തിലുള്ള മിക്ക ചാര സോഫ്റ്റ്‌വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും കാണപ്പെടുക. ഇത്തരം വൈറസുകള്‍ കണ്ടെത്താന്‍ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ക്ക് കഴിയുമെങ്കിലും, ചാര സോഫ്റ്റ്‌വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും ഉപകാരപ്രദമായ ആപ്പ് ആണെന്ന് കാണിച്ച് വിവരങ്ങള്‍ മോഷ്ടിച്ചു ഉപയോക്താവിന്റെ അറിവില്ലാതെ മറ്റു സര്‍വറുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പ്രധാന ആപ്പുകളുടെ അനധികൃത പതിപ്പുകളില്‍ സ്പയിങ് കോഡ് മറച്ചു വെക്കുക എന്ന രീതിയാണ് ചാര സോഫ്റ്റ്‌വെയറുകള്‍ സ്വീകരിക്കുന്നത്. എന്നാൽ, ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് കൂടുതല്‍ പെര്‍മിഷനുകള്‍ ചോദിക്കുകയാണ് നിരീക്ഷണ സോഫ്റ്റ്‌വെയറുകള്‍ ചെയ്യുക.
ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ!
വാട്സ്‌ആപ്പ്, ഐമെസ്സേജ്, എസ്‌എംഎസ് എന്നിവയിലെ ചെറിയ പോരായ്മാകള്‍ മുതലാക്കിയാണ് പെഗാസസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളുടെ ഫോണിനെയും കംപ്യൂട്ടറിനെയും ബാധിക്കുക. ഉപകരണത്തിന്റെ അടിസ്ഥാന അവകാശം സ്വന്തമാക്കാന്‍ ശ്രമിക്കു ഈ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായി ഉപകരണം നിയന്ത്രണത്തിലാക്കും.
സര്‍വറിന്റെ നിര്‍ദേശപ്രകാരം ചാര സോഫ്റ്റ്‌വെയറിന് ക്യാമറയും മൈക്കും സ്വയം പ്രവര്‍ത്തിപ്പിക്കാനും ഉപകരണത്തിലെ ചാറ്റുകളും കോണ്ടാക്ടുകളും ബാക്കപ്പുകളും പരിശോധിക്കാനും സാധിക്കും. ഉപകരണത്തില്‍ പ്രവേശിക്കുന്നത് മുതല്‍ സര്‍വറിന്റെ നിര്‍ദേശപ്രകാരം ചാര സോഫ്റ്റ്‌വെയറിന് സംസാരം റെക്കോര്‍ഡ് ചെയ്യാനും കലണ്ടര്‍ പരിശോധിക്കാനും എസ്‌എംഎസുകളും മെയിലുകളും വായിക്കാനും സാധിക്കും. മുന്‍പ് ഉണ്ടായിരുന്ന മറ്റ് സമാന ചാര സോഫ്റ്റ് വെയറുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമാണ് എന്നതാണ് പെഗാസസ് സ്പൈവെയര്‍ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യം.
Post Your Comments