തൃശൂര്‍ : റോഡരികിൽ കിടന്നിരുന്ന അമ്മപ്പട്ടിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി ക്രൂരത. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. മൃഗസ്നേഹികളുടെ സംഘടനയായ പോസ് നല്കിയ പരാതിയില്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വാഹനം കയറിയിറങ്ങി അഞ്ചുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. അമ്മപ്പട്ടിയുടെ കാലിന് പരിക്കേറ്റു. കാനാട്ടുകര സ്വദേശിയുടെ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Read Also : ‘മോദി സർക്കാർ ഇമ്രാന്റെ ഫോണും ചോർത്തി’- പാകിസ്ഥാനും കോൺഗ്രസിനൊപ്പം ചേർന്ന് ആരോപണം
ആദ്യം അമ്മപ്പട്ടിയുടെ ദേഹത്തേക്കാണ് വണ്ടി ഓടിച്ചുകയറ്റിയത്. പിന്നീടാണ് കുഞ്ഞിന്റെ മുകളിലേക്ക് വണ്ടികയറ്റിയത്. ഇതെല്ലാം കണ്ട കാനാട്ടുകര സ്വദേശി അഭിരാജാണ് പോസ് അധികൃതരെ വിവരംഅറിയിച്ചത്. അഭിരാജാണ് ഇപ്പോൾ രണ്ടു പട്ടികളെയും സംരക്ഷിക്കുന്നത്.
Post Your Comments