തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്നാരോപിച്ചാണ് അനന്യ ആത്മഹത്യ ചെയ്തത്. കേരളത്തിലെത്തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു അനന്യ.
Also Read:മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ
2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറിയ്ക്ക് വിധേയയാവുന്നത്. തുടർന്ന് ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അനന്യയ്ക്ക് കഴിയില്ലായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ മൂലം ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
പ്രമുഖ മാധ്യമമായ ദി ക്യു വിനോട് അനന്യ നടത്തിയ അഭിമുഖം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും അവർക്ക് വേണ്ട നീതിയോ നിയമ സഹായമോ ലഭിച്ചിരുന്നില്ല. കോവിഡ് 19 സാമൂഹ്യ പരിസരങ്ങളെ മാറ്റി മറിച്ചപ്പോൾ അനന്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നു പോവുകയായിരുന്നു. തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനങ്ങൾ.
Post Your Comments