
മുംബൈ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിൻ ആശംസകൾ നേർന്നത്. ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ അത്ലറ്റുകൾക്ക് കഴിയട്ടെ എന്ന് സച്ചിൻ വീഡിയോയിൽ പറഞ്ഞു. ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ 127 അംഗ സംഘമാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്.
ഗെയിംസിൽ ഏറ്റവുമധികം പങ്കെടുത്ത പങ്കാളിത്തമാണ് ഇത്തവണത്തേത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മികച്ച രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് ആദ്യമായി ഇരട്ട അക്ക മെഡൽ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.
Read Also:- വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര: ഓസ്‌ട്രേലിയയെ അലക്സ് ക്യാരി നയിക്കും
നേരത്തെ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരും താരങ്ങൾക്ക് ആശംസകളുമായി ബിസിസിഐയുടെ ചിയർ ഫോർ ക്യാമ്പയിനിൽ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി 10 കോടി രൂപ ധനസഹായം നൽകി ഇന്ത്യൻ അത്ലറ്റുകളെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പിന്തുണച്ചിരുന്നു.
Post Your Comments