ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് ക്യാരി നയിക്കും. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പരിക്കുമൂലം പിന്മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിൽ ക്യാരിയെ ക്രിക്കറ്റ് ഓസ്ട്രേലിയ നായകനായി തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്ന 26-മത്തെ താരമാണ് ക്യാരി.
ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് 29കാരനായ അലക്സ് ക്യാരിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓസ്ട്രേലിയ പരിഗണിച്ചത്. ഓസ്ട്രേലിയ എ ടീമിന്റെ നായകനായിട്ടുള്ള ക്യാരി ബിഗ് ബാഷ് ലീഗിൽ അഡ്‌ലെഡ് സ്‌ട്രൈക്കേഴ്‌സിനെയും നയിച്ചിട്ടുണ്ട്.
Read Also:- ബിക്കിനി ധരിച്ചില്ല: നോർവേയുടെ വനിത ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴ
അണ്ടർ 18 ഫുട്ബോൾ താരമായിരുന്ന ക്യാരി ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗിലെ ഗ്രേറ്റർ വെസ്റ്റേൺ സിഡ്നി ജയന്റ്സിന്റെ നായകസ്ഥാനവും വഹിച്ചിട്ടുണ്ട്. പിന്നീട് വേഗതയില്ലെന്ന കാരണത്താൽ ഫുട്ബോൾ ടീമിൽ നിന്ന് പുറത്തായശേഷമാണ് ക്യാരി ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിച്ചത്.
Post Your Comments