COVID 19Latest NewsKeralaNattuvarthaNewsIndia

ഓക്‌സിജന്‍ ക്ഷാമംമൂലം കോവിഡ് മരണം: ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുന്നു ആരോപണവുമായി കെ.സി വേണുഗോപാല്‍

കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ

ഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദത്തിനെതിരെ ശക്തമായ വിമർശനവുമായി കോണ്‍ഗ്രസ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും വിഷയത്തില്‍ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നൽകി കേന്ദ്ര ആരോഗ്യ സഹമന്ത്രി വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും എല്ലാവര്‍ക്കും സത്യമറിയാമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘രാജ്യത്ത് ഇതുവരെ ആരും ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഓരോ സംസ്ഥാനത്തും എത്ര മരണമുണ്ടായെന്ന് നമുക്കറിയാം. നമ്മള്‍ എല്ലാവരും കണ്ടതാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണ്’. കെ.സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഇതെല്ലാം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗികളുടെ വിവരങ്ങള്‍ രാജ്യസഭയില്‍ ചോദിച്ച കെ.സി വേണുഗോപാലിന് ഓക്‌സിജന്‍ പ്രതിസന്ധിമൂലം കോവിഡ് മരണങ്ങളൊന്നും സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button