Latest NewsNewsSports

ബിക്കിനി ധരിച്ചില്ല: നോർവേയുടെ വനിത ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴ

വെർണ: യൂറോപ്യൻ വനിത ബീച്ച് ഹാൻഡ് ബോൾ ടൂർണമെന്റിൽ ബിക്കിനി ധരിച്ച് മത്സരിക്കാത്തതിന് നോർവേയുടെ ദേശീയ ടീമിന് പിഴ ചുമത്തി. മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യൻ ഹാൻഡ്‌ബോൾ ഫെഡറേഷനാണ് പിഴ വിധിച്ചത്. ശരിയായ വസ്ത്രധാരണം അല്ലെന്ന കുറ്റത്തിന് ഒരോ താരത്തിനും 150 യൂറോ വീതമാണ് പിഴ വിധിച്ചത്.

ചാമ്പ്യൻഷിപ്പ് നടക്കുന്നത് ബെൽജിയത്തിലെ വെർണയിലാണ്. ഇവിടെ ഞായറാഴ്ച ലൂസേഴ്സ് ഫൈനലിൽ സ്പെയിനുമായുള്ള മത്സരത്തിൽ ബീച്ച് ഹാൻഡ് ബോൾ വേഷമായ ബിക്കിനിക്ക് പകരം ഷോർട്ട് ഇട്ടാണ് നോർവീജിയൻ ടീം കളത്തിലിറങ്ങിയത്. മത്സരത്തിന്റെ സംഘാടകർ ഉണ്ടാക്കിയ അച്ചടക്ക സമിതിയാണ് കുറ്റം കണ്ടെത്തി പിഴ വിധിച്ചത്.

Read Also:- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് നാസർ ഹുസൈൻ

അതേസമയം, കളിക്കാർക്ക് വേണ്ടി തങ്ങൾ തന്നെ പിഴയടക്കുമെന്ന് നോർവീജിയൻ ഹാൻഡ് ബോൾ അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ തങ്ങളുടെ താരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും സംഘടന ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു. കൂടാതെ, കളിക്കാർക്ക് അനുയോജ്യമായ വസ്ത്രങ്ങൾ അവരുടെ സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button