കൊച്ചി: ഐഷാ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയെ അറിയിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ ലക്ഷദ്വീപ് ഭരണകൂടം സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും എതിർസത്യവാങ്മൂലത്തിൽ പറയുന്നു. ഐഷ സുൽത്താന പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ആരോപിച്ചു.
Read Also: മന്ത്രിയുടെ ഇടപെടൽ വിവാദമായി: സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഐഷാ സുൽത്താന മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു. ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തുന്നതിന് മുൻപ് ഐഷ തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ആയിഷ സുൽത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്. നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളത്. അതിനാൽ ഐഷയെ ചോദ്യം ചെയ്യണമെന്നും കേസ് മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Read Also: മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ബസ് കത്തിക്കല്‍: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും
Post Your Comments