KeralaLatest NewsNews

പാലായിലെ തോല്‍വി: അഭിപ്രായം പറയാനില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വായില്‍ തുണി തിരുകി വച്ച ശേഷം വടി കൊണ്ട് മര്‍ദ്ദനം: മദ്യം മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു

സംഘടനാപരമായി സിപിഎം നടത്തുന്ന അന്വേഷണത്തില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്. എല്ലാ പാര്‍ട്ടികളും പരാജയം സംഭവിച്ച മണ്ഡലങ്ങളില്‍ വിശദമായ പരിശോധന നടത്താറുണ്ടെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ തീരുമാനമെടുത്തതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. നിലവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് ആ വിഹിതത്തില്‍ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button