തിരുവനന്തപുരം : അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ച് പി.വി അൻവർ എം.എൽ.എ. സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിച്ചുകൊണ്ടാണ് ജയശങ്കർ രാവിലെ എഴുന്നേൽക്കുന്നത് തന്നെയെന്നും അൻവർ പറഞ്ഞു. ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : ‘നല്ല രീതിയിൽ പരിഹരിക്കണം’: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ച് എകെ ശശീന്ദ്രൻ, ആരോപണം
കുറിപ്പിന്റെ പൂർണരൂപം :
രാവിലെ എണ്ണീക്കുന്നു..ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിക്കുന്നു.ചാനൽ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു..
നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയിൽ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാൻ പോകുന്നു..
Read Also : രാഹുൽ ഗാന്ധിയെ ബിജെപിയും ആർഎസ്എസും ഭയക്കുന്നു : രമേശ് ചെന്നിത്തല
ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സർക്കാരിനെ ചീത്ത വിളിക്കാൻ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു.. വൈകിട്ട് ഏതെങ്കിലും RSS ശാഖയിൽ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..
രാത്രി ചാനൽ ജഡ്ജിമാർക്കൊപ്പം അൽപ്പം ചർച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ.ഞാൻ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ..!!
Read Also : കേരളത്തിൽ വെച്ച് പീഡനമെന്നു പരാതി : മലയാളി സൈനികനെ ആർമിയുടെ സഹായത്തോടെ കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു
ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങൾ..
Post Your Comments