തൃശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. കിഴക്കേ നടയില്‍ നിന്ന ഭക്തനെ കടിക്കാന്‍ പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന് കടിയേറ്റത്.
സെക്യൂരിറ്റി ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി കെ.പി. ഉദയകുമാറിന് (54) ആണ് നായയുടെ കടിയേറ്റത്. സെക്യൂരിറ്റി ജീവനക്കാരന് പുറമെ പാലക്കാട് ആലത്തൂര്‍ രാജേഷ് (42), അരിയന്നൂര്‍ കുന്നത്തുള്ളി അനീഷ്കുമാര്‍ (39) എന്നിവര്‍ക്കും കടിയേറ്റു.
ഉദയകുമാറിന് ഇടതുകാല് മുട്ടിനു താഴെ രണ്ടിടത്താണ് കടിയേറ്റത്. ഷൂവിന് മുകളില്‍ മാന്തിയതിനാല് വിരലുകള്‍ക്കും മുറിവുണ്ട്. ഇദ്ദേഹത്തെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരുന്നില്ലാത്തതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുത്തിവെപ്പിന് ശേഷം ആശുപത്രി വിട്ടു.
Post Your Comments