KeralaLatest NewsNews

പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനൊരുങ്ങി സിപിഎം : പ്രധാന എതിരാളിയായ ബിജെപിയുടെ ജനസമ്മതി തടയുക ലക്ഷ്യം

കണ്ണൂര്‍: പാര്‍ട്ടിയില്‍ ശുദ്ധീകരണം ലക്ഷ്യമിട്ട് പുതിയ കര്‍മ പദ്ധതിയുമായി സിപിഎം. അകന്നുപോയവരെ അകറ്റി നിര്‍ത്തരുതെന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഎം സംസ്ഥാന തലത്തില്‍ സംഘടനാ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത് . പല കാലഘങ്ങളില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ട് പോയവരെ കണ്ടെത്തി തിരിച്ചുകൊണ്ടുവരികയെന്നതാണ് പാര്‍ട്ടിയുടെ പുതിയ ദൗത്യം. പാര്‍ട്ടി നേതാക്കള്‍ അവരുടെ വീടുകളിലെത്തി അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

Read Also : കേരളം വാഴാൻ ഇനി ബജറംഗദളും, കളം പിടിക്കുമെന്നുറപ്പ്: സംഘപരിവാറിൻ്റെ പുതിയ നീക്കങ്ങൾ

ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ അവതരിപ്പിക്കാന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി.രാമകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുന്നതിന് സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതിയാണ് ഇത്തരത്തില്‍ ആവിഷ്‌കരിക്കുന്നത്. പിഴവുകള്‍ താഴെ തട്ടു മുതല്‍ പരിഹരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സംഘടനാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ മൂലം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് ഒഴിവാക്കാന്‍ കൂടിയാണീ നടപടി.

സംഘടനാ തല ശുദ്ധീകരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് താഴെ തട്ടു മുതല്‍ നടപ്പാക്കുന്നത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ കമ്യുണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാതെ വഴിവിട്ട് പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാനും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button