ന്യൂഡൽഹി : പെരുനാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സുപീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് പിണറായി സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം മറുപടി നൽകിയത്.
ലോക്ക് ഡൗൺ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും കേരളം വ്യക്തമാക്കി. നിയന്ത്രണവും സാമ്പത്തിക മാന്ദ്യവും ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികൾ കൂടി ആവശ്യപ്പെട്ടിട്ടാണ് ബക്രീദിന് ഇളവ് നൽകിയതെന്നും ചീഫ് സെക്രട്ടറി വിപി ജോയ് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ചില മേഖലയിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. ടിപിആർ കുറച്ചുകൊണ്ടുവരാൻ കേരളം ശ്രമം നടത്തുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ മൂന്ന് ദിവസത്തേയ്ക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാം.
Post Your Comments