![](/wp-content/uploads/2021/07/assam.jpg)
ഗുഹാവത്തി : ബലിപെരുന്നാളിനെ തുടർന്ന് കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന നടത്തിയ 12 പേർ അറസ്റ്റിൽ. ഒപ്പം 20 പശുക്കളെയും സുരക്ഷാ സേന പിടികൂടി. ഇന്തോ- ബംഗ്ലാ അതിർത്തിയ്‌ക്ക് സമീപമുള്ള കരിംഗഞ്ചിലെ ചന്തകളിൽ നിന്നാണ് പശുക്കളെ പിടികൂടിയത്.
ഫകിരാബസാറിൽ നിന്നും 16 പശുക്കളെയും, ബാലിയയിൽ നിന്നും നാല് പശുക്കളെയുമാണ് പിടികൂടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുടങ്ങുകയോ, പശുക്കളെ വിൽക്കുകയോ ചെയ്യരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് കന്നുകാലി വിൽപ്പന നടത്തിയത്.
Read Also : ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
ചന്തകളിലേക്ക് ആളുകൾ കൂട്ടത്തോടെയെത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കന്നുകാലി വിൽപ്പന കണ്ടെത്തിയത്.
Post Your Comments