![](/wp-content/uploads/2021/07/pm-modi-5.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മഴയത്ത് സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വമായ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് വി.മുരളീധരന്റെ പ്രതികരണം.
‘വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം’ എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടാണ് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വെയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം’ ( ഡോ.എ.പി.ജെ അബ്ദുല്‍ കലാം)
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാര്‍ലമെന്ററികാര്യമന്ത്രി ശ്രീ.പ്രഹ്‌ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോള്‍ മനസ്സിലെത്തിയത് മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്.
മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി.
മുഖ്യമന്ത്രി മുതല്‍ പ!ഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി.
തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല
നരേന്ദ്രമോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണം
Post Your Comments