ലക്നൗ : ബക്രീദ് ദിനത്തോട് അനുബന്ധിച്ച് പുതിയ കോവിഡ് നിര്‍ദേശങ്ങളുമായി യോഗി സർക്കാർ. ആഘോഷത്തിനായി 50-പേരിൽ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും വിലക്കുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് യോഗി ആദിത്യനാഥ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പെരുന്നാള്‍ വരാനിരിക്കെ, വേണ്ട മുന്‍കരുതല്‍ എടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Read Also : മറയൂർ ചന്ദനക്കടത്തിനു പിന്നിൽ മലയാളികൾ: പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
ഒപ്പം കന്നുകാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ബലി ചടങ്ങിനായി തയ്യാറാക്കിയ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ ആണ് കര്‍മം നടത്തേണ്ടത്. ബലികര്‍മത്തിന് ശേഷം അത് ശുചീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ വക്താവ് നിർദേശിച്ചു.
Post Your Comments