Life Style

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അത്ഭുത ഗുണം

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തുളസി. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത വൈദ്യം കൂടിയാണിത്. രാവിലെ വെറും വയറ്റില്‍ തുളസിയിലയിട്ട വെള്ളം കുടിക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.

പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു.

തുളസി വെള്ളം ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കും.

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ശരീരത്തിലെ കാല്‍സ്യം ഓക്സലേറ്റ്. യൂറിക് ആസിഡ് എന്നീ ഘടകങ്ങള്‍ കുറയ്ക്കാനും ഇതുവഴി കിഡ്നി സ്റ്റോണ്‍ രൂപപ്പെടുന്നതു തടയാനും തുളസിയിട്ട വെള്ളം ഏറെ നല്ലതാണ്. ഇതു കിഡ്നി സ്റ്റോണ്‍ കാരണമുള്ള വേദന കുറയ്ക്കുകയും ചെയ്യുന്നു.

യൂജിനോള്‍ എന്ന സംയുക്തം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ചുമ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങള്‍ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button