മലപ്പുറം: കേരളത്തിലെ മുസ്‌ലിം വിഭാഗം പിന്നോക്കാവസ്ഥയിലല്ലെന്ന് ക്രിസ്റ്റ്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിൻകാല. മുസ്ലിം വിഭാഗം നിലവിൽ വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുദാഹരണമായി പാണക്കാട്ട് പോയപ്പോഴുള്ള അനുഭവവും അദ്ദേഹം വെളിപ്പെടുത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട മീഡിയവൺ സ്പെഷ്യൽ എഡിഷൻ ചർച്ചക്കിടെയായിരുന്നു കെന്നഡിയുടെ പരാമർശം.
Also Read:യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് : വിവരം ലഭിച്ചത് അജ്ഞാത കത്തില്‍ നിന്ന്
‘ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഞാന്‍ പാണക്കാട് ചെന്നപ്പോള്‍ മുസ്ലിം ലീഗിന്റെ കമ്മറ്റി നടക്കുകയാണ്. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. അല്ല നല്ലകാര്യം, നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്ലിം വിഭാഗത്തിന്റെ ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഞാന്‍ സമ്മതിക്കുന്നു, ബംഗാളില്‍ മോശമാണ് ബിഹാറില്‍ മോശമാണ് ഒഡീഷയില്‍ മോശമാണ് ഉത്തര്‍പ്രദേശില്‍ മോശമാണ്. പക്ഷെ കേരളത്തില്‍ സ്ഥിതി അങ്ങനെയല്ല’, കെന്നഡി കരിമ്പിന്‍കാല പറഞ്ഞു.
‘വിവിധ മതവിഭാഗങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ ക്ഷേമം അന്വേഷിച്ചു കൊണ്ട് ഒരു കമ്മിറ്റി വയ്ക്കുന്നു. ന്യൂനപക്ഷ കമ്മിഷൻ എന്നു പറഞ്ഞാൽ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കാനാണോ? സച്ചാർ കമ്മിഷൻ കേരളത്തിലെ എത്ര സ്ഥലത്ത് തെളിവെടുപ്പ് നടത്തി’ – അദ്ദേഹം ചോദിച്ചു.
Post Your Comments