KeralaLatest NewsNews

‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിച്ചിട്ടുണ്ടാകും’ : പരിഹാസ ട്വീറ്റുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Read Also : ലോക്ക്ഡൗണിനെ തുടർന്ന് കടബാധ്യത : ബേക്കറി ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ  

‘നമുക്കറിയാം അയാള്‍ എന്തൊക്കെയാണ് വായിച്ചിട്ടുണ്ടാവുക എന്ന്. നിങ്ങളുടെ ഫോണിലുള്ളതെല്ലാം’- രാഹുല്‍ ട്വീറ്റ് ചെയ്തു.

രാജ്യ സുരക്ഷ ഭീഷണി നേരിടുകയാണെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇരുസഭകളിലും കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

അതേ സമയം ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. കെട്ടിചമച്ച കഥ പ്രചരിപ്പിക്കുകയാണെന്നും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button