Latest NewsKeralaNews

സുരക്ഷ ഒരുക്കാന്‍ കഴിയാത്ത രാജ്യം: ലോകത്തിന്റെ മുൻപിൽ തലതാഴ്ത്തി പാകിസ്ഥാൻ

അഫ്ഗാന്‍ അംബാസഡര്‍ നജിബുള്ള അലിഖിലിന്റെ മകളായ സെല്‍സെല അലിഖിലിനെ (26) തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറോളമാണ് അക്രമികള്‍ തടവിലാക്കി ആക്രമിച്ചത്.

ഇസ്ലാമാബാദ്: നയതന്ത്ര പ്രതിനിധികള്‍ക്ക് പോലും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത രാജ്യമായി ലോകത്തിന്റെ മുൻപിൽ തലതാഴ്ത്തി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച അഫ്ഗാന്റെ ഇസ്ലാമാബാദിലെ സ്ഥാനപതിയുടെ മകളെ ഒരു സംഘം തട്ടിക്കൊണ്ടു പോയി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാന്‍ തിരിച്ചുവിളിച്ചു. സമാധാന ചര്‍ച്ചകളിലേക്ക് താലിബാനെ കൊണ്ടുവരാന്‍ പാകിസ്ഥാന് കഴിവില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. താലിബാനുമായുള്ള സൗഹൃദം തുറന്ന് കാട്ടുന്നത് പാകിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ ദോഷമാകുമെന്നും ഉറപ്പാണ്.

ഞായറാഴ്ച (ജൂലൈ-18) രാത്രി അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അഫ്ഗാന്‍ നയതന്ത്രജ്ഞരെ തിരികെ വിളിക്കാന്‍ തീരുമാനമായത്. നമ്മുടെ രാജ്യത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതെന്നും അഫ്ഗാന്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് വെളിപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും ആയിരക്കണക്കിന് തീവ്രവാദികളാണ് താലിബാനെ സഹായിക്കുന്നതിനായി അഫ്ഗാനിലേക്ക് കടന്നു കയറുന്നത്.

Read Also:    കോവിഡ് വാക്‌സിനേഷന്‍: ജോ ബൈഡനും ഫേസ്ബുക്കും തമ്മില്‍ വാക്‌പോര്

അതേസമയം അഫ്ഗാന്‍ അംബാസഡര്‍ നജിബുള്ള അലിഖിലിന്റെ മകളായ സെല്‍സെല അലിഖിലിനെ (26) തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറോളമാണ് അക്രമികള്‍ തടവിലാക്കി ആക്രമിച്ചത്. എന്നാൽ തട്ടിക്കൊണ്ടു പോകല്‍ സംഭവം ഗൗരവത്തോടെ തങ്ങള്‍ അന്വേഷിക്കുകയാണെന്നും പാകിസ്ഥാന്‍ സ്വീകരിച്ച എല്ലാ നടപടികളെയും കുറിച്ച്‌ വിശദീകരിക്കുമെന്നും പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. കൂടാതെ അഫ്ഗാനിസ്ഥാന്റെ തീരുമാനം നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ കാര്യാലയം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button