Latest NewsIndiaNews

യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ യു.പിയിൽ നിൽക്കില്ല : മുനവ്വർ റാണ

ബി.ജെ.പിയും ഉവൈസിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു

ലക്‌നൗ : അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ യു.പി വിടുമെന്ന്​ ഉര്‍ദു കവി മുനവ്വര്‍ റാണ. ബി.ജെ.പിയും ഉവൈസിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

‘ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവരും നടത്തുന്നത്​ നിഴല്‍ യുദ്ധമാണ്​. വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണം​ സൃഷ്​ടിച്ച്‌​ അതുവഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ്​ ഇരുവരും ശ്രമിക്കുന്നത്​. അങ്ങനെ സംഭവിക്കുമ്പോൾ വോട്ട്​ ഏറെയും ബി.ജെ.പിക്ക്​ പോകും. ഉവൈസിയുടെ വലയില്‍ യു.പി​യിലെ മുസ്ലിങ്ങൾ വീണുപോയാല്‍ ആര്‍ക്കും ​ആദിത്യനാഥിനെ തടയാനാകില്ല’- മുനവ്വര്‍ റാണ പറഞ്ഞു.

Read Also  :  സാക്ഷരതാ മിഷൻ ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കയ്യേറി, നടന്നത് കോടികളുടെ അഴിമതി

മുസ്ലിം യുവാക്കള്‍ക്കെതിരെ തെറ്റായ തീവ്രവാദ കേസുകള്‍ ചുമത്തി അല്‍ഖാഇദയുമായി ബന്ധിപ്പിക്കുന്ന രീതി പരിഗണിച്ചാല്‍ നാളെ തന്നെയും ഭീകര വിരുദ്ധ സ്​ക്വാഡ്​ കൊണ്ടുപോയി ഭീകരനാക്കുമെന്ന്​ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും കവി സദസ്സുകളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാൻ പോകാറുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button