ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെയും പിന്നാക്കക്കാരെയും മന്ത്രിമാരാക്കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കേന്ദ്രമന്ത്രിമാരായിരിക്കുകയാണ്. ഇത് എല്ലാവര്ക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. പുതിയ മന്ത്രിമാരില്‍ ചിലര്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരുടെ മക്കളാണ്’- പ്രധാനമന്ത്രി പറഞ്ഞു.
വാര്‍ഷിക സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പരിചയപ്പെടുത്താനായി പ്രധാനമന്ത്രി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍, സ്ത്രീകളും പിന്നാക്കക്കാരും പുതിയ മന്ത്രിസഭയുടെ ഭാഗമായത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് അദ്ദേഹം പരോക്ഷ വിമര്‍ശനം നടത്തിയത്.
Post Your Comments