പഴയകാല വീട്ടു തൊടികളിലെല്ലാം സാധാരണയായി കണ്ടു വരുന്ന ഒന്നായിരുന്നു കൂവ. കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒന്നാണ് കൂവ .കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കൂവ. അതുകൊണ്ട് തന്നെ പഴമക്കാർ ഇതിനെ ഒരു ഔഷധ സസ്യമായിട്ടാണ് കണ്ടിരുന്നത്.
കൂവയിൽ അടങ്ങിയിരിക്കുന്ന അന്നജം പ്രധാനമായും വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാന്‍ കൂവപ്പൊടി ആട്ടിന്‍ പാലില്‍ ചേര്‍ത്ത്
നല്‍കാറുണ്ട്. ഓരോ വീടുകളിലും അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി കൂവപ്പൊടി എടുത്തു വയ്ക്കാറുണ്ട്.
കുട്ടികളുടെയും വലിയവരുടെയും വയറ് സംബന്ധിയായ അസുഖങ്ങള്‍ക്ക് കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നല്‍കിയാല്‍ അസുഖം വേഗം സുഖപ്പെടുന്നതായി നമുക്കറിയാം.
കോളറ, വയറിളക്കം എന്നീ അസുഖങ്ങളാല്‍ ദുരിതം അനുഭവിച്ചിരുന്നവര്‍ക്ക് കൂവ അരച്ച് വെള്ളത്തില്‍ കലക്കി തെളിച്ച്
ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാര്‍ മറ്റ് ആഹാരങ്ങള്‍ ദഹിക്കാതെ വരുമ്പോള്‍ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കിയിരുന്നു. കുവ ശരീരത്തിന്റെ താപനില കുറയ്ക്കുന്നു.
ഫാറ്റ് കുറവായതിനാലും എനര്‍ജി പ്രദാനം ചെയ്യുന്നതിനാലും ഡയറ്റ് ചെയ്യുന്നവർക്ക് അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണര്‍വോടെ
നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കൂവ ഉപയോഗിച്ച് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കൂവ കുറുക്ക്, കൂവ പുഴുങ്ങിയത്, കൂവപുഡിങ്ങ്, കൂവ ഹല്‍വ, കൂവ പായസം, ബിസ്‌കറ്റ്, കേക്ക് എന്നിവ അതില്‍ ചിലതാണ്. നമ്മുടെ നാടുകളിലെ പല ആഘോഷങ്ങളിലെയും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് കൂവ കുറുക്ക്.
Post Your Comments