NattuvarthaLatest NewsKeralaNewsIndia

പേര് വെളിപ്പെടുത്താതെ പരാതിപ്പെടാം: സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘രക്ഷാദൂത്’, അറിയേണ്ടതെന്തെല്ലാം

പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയുമായി ‘രക്ഷാദൂത്’. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പേര് വെളിപ്പെടുത്താതെ പരാതി സമര്‍പ്പിക്കാം.

Also Read:ഹൈക്കോടതിയെ ചോദ്യം ചെയ്ത് വിജയ്: രണ്ടാമത്തെ ഹർജിയിലും ആഡംബര വാഹനത്തിൽ നികുതിയിളവ് വേണമെന്ന് ആവശ്യം

വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍ /മിസ്ട്രസിന്റെ സഹായത്തോടെയോ അല്ലാതെയോ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം (പിന്‍കോഡ് സഹിതം) എഴുതി ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. കവറിന് പുറത്ത് തപാല്‍ എന്നെഴുതണം. ഫീസോ സ്റ്റാമ്പോ ആവശ്യമില്ല.

മേല്‍വിലാസം എഴുതി നിക്ഷേപിച്ച പേപ്പര്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന്റെ wcddvpostal@gmail.com ലേക്ക് കൈമാറും. കത്തില്‍ പരാതി എഴുതേണ്ടതില്ല. തപാല്‍ എന്ന കോഡിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പ് പരാതിക്കാരിയെ ബന്ധപ്പെടും.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. അക്രമിക്കപ്പെട്ട കേസുകളിൽ പലപ്പോഴും ഇരകളുടെ പേരും മറ്റും ഉപയോഗിച്ച് അവരെ കൂടുതൽ മാനസിക സമ്മർദ്ദത്തിലേക്കും മറ്റും എത്തിക്കുന്നത് പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button