Latest NewsKeralaNattuvarthaNews

മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ തുടക്കം: പ്രയോജനം ആയിരത്തോളം വിദ്യാർത്ഥികൾക്ക്

ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട്‌ ഫോൺ ഇല്ല എന്ന കാരണത്താൽ നിരവധി കുട്ടികൾക്കാണ് പഠനത്തിൽ തടസ്സം നേരിട്ടത്

തിരുവനന്തപുരം: നിർദ്ദനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട്‌ ഫോൺ എത്തിക്കാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു. പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്കായുള്ള സ്മാർട്ട്‌ ഫോണുകൾ കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മമ്മൂട്ടി നടത്തുന്ന തികച്ചും മാതൃകാപരമായ പ്രവർത്തനത്തിലൂടെ ആയിരത്തോളം കുട്ടികൾക്ക് ഉടനടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു എന്നത് സന്തോഷം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട്‌ ഫോൺ ഇല്ല എന്ന കാരണത്താൽ നിരവധി കുട്ടികൾക്കാണ് പഠനത്തിൽ തടസ്സം നേരിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ തയ്യാറാക്കുകയായിരുന്നു. ‘നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട്‌ ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപ്പെട്ട കൈകളിൽ ഞങ്ങൾ എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു’എന്ന മമ്മൂട്ടിയുടെ അഭ്യർഥന ശ്രദ്ധയിൽ പെട്ട നിരവധി ആളുകൾ പുതിയ ഫോണുകളുമായി തന്നെ രംഗത്ത് വരികയായിരുന്നു. കല്ല്യാൺ ജ്വല്ലറി ഉടമ ടി.എസ് കല്യാണരാമൻ തിരുവനന്തപുരം നിംസ് ഹോസ്പിറ്റൽ പ്രവാസി വ്യവസായി പി വി സാലിതുടങ്ങിയവർ നൂറിലധികം പുതിയ ഫോണുകൾ മമ്മൂട്ടിക്ക് കൈമാറുകയായിരുന്നു. നിലവിൽ എഴുനൂറു പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button