ബീജിംഗ്: ദാസു ഹൈഡ്രോ ഇലക്ട്രിക് പദ്ധതയില്‍ നിന്ന് ചൈനീസ് കമ്പനി പിന്മാറി. ജൂലൈ 14ന് നടന്ന ബസ് സ്‌ഫോടനത്തിന് പിന്നാലെയാണ് കമ്പനി പിന്മാറുന്നതായി അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്താന്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു.
ബസ് സ്‌ഫോടനത്തില്‍ 9 ചൈനീസ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് സമീപത്തെ മലയിടുക്കിലേയ്ക്ക് വീണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സമയം ബസില്‍ 40ഓളം ആളുകള്‍ ഉണ്ടായിരുന്നു.
ബസിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാറ് മൂലം വാതക ചോര്‍ച്ച ഉണ്ടായതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ബസിന് നേരെ ഉണ്ടായത് ബോംബ് ആക്രമണമാണെന്ന് ചൈന പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പാക്‌സിതാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചൈനയുടെ 15 അംഗ ഉദ്യോഗസ്ഥ സംഘവും പാകിസ്താന്‍ അന്വേഷണ സംഘത്തിനൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments