Latest NewsIndiaNews

2024 വരെ ജനങ്ങള്‍ കാക്കില്ല: ഇന്ത്യയില്‍ ഏത് നിമിഷവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഓം പ്രകാശ് ചൗട്ടാല

അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസില്‍ 2013 മുതല്‍ ജയിലില്‍ കഴിയുന്ന ഓം പ്രകാശ് ചൗട്ടാലയെ രണ്ടാഴ്ച മുമ്പാണ് വിട്ടയച്ചത്

ന്യൂഡല്‍ഹി : ഇന്ത്യയിൽ ഏത് സമയവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടയിലാണ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്.

‘ബിജെപിയുടെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ ഓരോ പൗരനും അസന്തുഷ്ടരാണ്. ഈ കണക്കിന് പോയാല്‍ ജനം 2024 വരെ കാക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാം’- ഓം പ്രകാശ് ചൗട്ടാല പറഞ്ഞു.

Read Also  :  ‘ഇസ്ലാം എന്നാൽ കള്ള കടത്തും, തോക്കും’: ഇടതുപക്ഷത്തെയും ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴിവാക്കി, മാലികിനെതിരെ നജീം

അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസില്‍ 2013 മുതല്‍ ജയിലില്‍ കഴിയുന്ന ഓം പ്രകാശ് ചൗട്ടാലയെ രണ്ടാഴ്ച മുമ്പാണ് വിട്ടയച്ചത്. കോവിഡ് മഹാമാരി മൂലം 2020 മാര്‍ച്ച് 26 മുതല്‍ ഇദ്ദേഹം പരോളിലായിരുന്നു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് പ്രവചനം നടത്തിയതെന്നും ചൗട്ടാല പറഞ്ഞു.

shortlink

Post Your Comments


Back to top button