KeralaLatest NewsIndia

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്നു: യുവതിയെ വെറുതെവിട്ട് പൊലീസ്

ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്

ചെന്നൈ :  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരി കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐ.പി.സി. 100ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ തമിഴ്‌നാട് പൊലീസ്
യുവതിയെ വിട്ടയച്ചു.

ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടെ നടന്ന പിടിവലിയിൽ ഇയാൾ പാറക്കല്ലിൽ തല ഇടിച്ച് വീഴുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം.

Read Also  :  സ്വർണക്കടത്തുകാർ 46 ലക്ഷം തട്ടി: മുഖ്യപങ്കാളി ഡിവൈഎഫ്ഐ നേതാവ്, സ്വര്‍ണപ്പണിക്കാരന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്

മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button