ദില്ലി: കേന്ദ്രവും സുപ്രീംകോടതിയും എതിർത്തതിനു പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം.
കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ എതിർത്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമർശനം.
ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര . ഇതോടെ ഗംഗാജലം ശേഖരിക്കുന്നതിനും ഓൺലൈൻ വഴി വിതരണം ചെയ്യാനും മാർഗമുണ്ടാക്കുമെന്നാണ് സൂചന.
Post Your Comments