COVID 19Latest NewsKeralaIndiaNews

‘ദൗർഭാഗ്യകരം, അനവസരത്തിലുള്ള തീരുമാനം’: ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകളിൽ സർക്കാരിനെതിരെ ഐ.എം.എ

തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ. ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം അനവസരത്തിലുള്ളതാണെന്ന് ഐ.എം.എ വ്യക്തമാക്കി. കോവിഡ് കേസുകളിൽ കുറവില്ലാത്ത ഈ സാഹചര്യത്തിലും ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ഐ.എം.എ വിമർശിച്ചു.

Also Read:മാലിക് ഉയർത്തുന്ന രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്

കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിരുന്നു. വളരെ ഗുരുതരമായ രീതിയിൽ ആണ് സംസ്ഥാനത്തെ അവസ്ഥ എന്നിരിക്കെ അതിന്റെ ഗൗരവം മനസിലാക്കാതെ ആഘോഷങ്ങൾക്കായി ഇളവുകൾ നൽകിയെന്നാണ് ഉയരുന്ന ആക്ഷേപം.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ഐ എം എ പറയുന്നു. ആഘോഷങ്ങളും മറ്റും മാറ്റിവെക്കാന്‍ ഐ എം എ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ ബക്രീദിനായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button