COVID 19Latest NewsNewsIndia

അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് താക്കീതുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ തമിഴ്നാട് സർക്കാരിന്റെ താക്കീത്. അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെയാണ് നടപടികളുമായി മുന്നോട്ട് പോകാൻ തമിഴ്​നാട്​ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. അമിത ഫീസ് നിർബന്ധിതമായി ഈടാക്കുന്നതിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നതിനെതുടർന്നാണ് നടപടി.

Also Read:2024 വരെ ജനങ്ങള്‍ കാക്കില്ല: ഇന്ത്യയില്‍ ഏത് നിമിഷവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഓം പ്രകാശ് ചൗട്ടാല

ഈ അക്കാദമിക വര്‍ഷം പരമാവധി 75 ശതമാനം ഫീസേ ഈടാക്കാവൂ, അതില്‍കൂടുതല്‍ വാങ്ങരുതെന്ന് തമിഴ് നാട് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 40 ശതമാനം ഫീസ്​ ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്​കൂള്‍ തുറന്ന്​ സാധാരണ നിലയിലാകുന്ന പക്ഷം ഇനിയുള്ള 25 ശതമാനം വാങ്ങുന്നത്​ സര്‍ക്കാര്‍ പരിഗണിക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ മരണങ്ങളും കോവിഡ് വ്യാപനവും തമിഴ്നാട്ടിൽ അതിശക്തമായിത്തന്നെ തുടർന്നിരുന്നു. അതിനിടയിലാണ് അടച്ചു കിടക്കുന്ന സ്കൂളുകളിൽ നിന്ന് ഫീസ് അടയ്ക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതി ലഭിച്ചത്. ഇതിനെതുടർന്നാണ് അമിത ഫീസുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button