![](/wp-content/uploads/2021/07/shivsena.jpg)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ച് ശിവസേന. ബില്ല് കൊണ്ടുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രശംസിച്ചു. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് നിയമം അവതരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെ എതിര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിലപാട് തുടര്‍ന്നാല്‍ ബിഹാറില്‍ ജെ.ഡി.യു സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ ബി.ജെ.പി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
Read Also : മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ദേശീയ അധ്യക്ഷനാകാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി
സംസ്ഥാനത്തെ ജനസംഖ്യ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതുവഴി യു.പിയിലെ ജനങ്ങള്‍ ഉപജീവനം തേടി വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ ഏകദേശം 15 കോടിക്ക് മുകളിലെത്തി. ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമ നടപടിയെടുക്കണമെന്നും സഞ്ജയ് റാവത്ത് നിര്‍ദ്ദേശിച്ചു.
‘1947-ലെ വിഭജനത്തിന് ശേഷം രാജ്യത്തെ ഹിന്ദുക്കള്‍ മതേതര വാദികളായി കഴിയാന്‍ നിര്‍ബന്ധിതരാകുകയും അതേസമയം, മുസ്ലിംങ്ങളും മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ അവരുടെ മത സ്വാതന്ത്രം ആസ്വദിക്കുകയുമാണ്. ഒന്നിലധികം വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മതസ്വാതന്ത്ര്യമെന്നാണ് അവര്‍ കരുതുന്നത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചോ കുടുംബാസൂത്രണത്തെക്കുറിച്ചോ അവര്‍ക്ക് യാതൊരു ബോധവുമില്ല. ഇതുകാരണം ജനസംഖ്യ വര്‍ദ്ധിക്കുകയും നിരക്ഷരരെക്കൊണ്ട് രാജ്യം നിറയുകയും ചെയ്യുകയാണ്’ – റാവത്ത് ചൂണ്ടിക്കാട്ടി.
Post Your Comments