കുട്ടനാട്: സംസ്ഥാനത്ത് മഴ കനത്തതോടെ ആറുകളിലും നദികളിലും ജനനിരപ്പ് ഉയരുകയാണ്. പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരണം, തലവടി, എടത്വ, തകഴി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളംകയറിയത്.
ഇടറോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ ഇനിയും തുടര്‍ന്നാല്‍ വെള്ളപ്പൊക്കം രൂക്ഷമാകും. പല പാടങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. വെള്ളം ഉയര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
അതേസമയം, വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ് കണക്കാക്കുന്നത്.
Post Your Comments