NattuvarthaLatest NewsKeralaNewsIndia

കോൺഗ്രസിൽ നിന്ന് രാജിവച്ച് ഡി.വൈ.എഫ്‌.ഐയിൽ ചേർന്നു: യുവാവിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച് മണ്ഡലം പ്രസിഡന്റ്

വെള്ളറട: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ചതിന് യുവാവി​ന്റെ വീട് കയറി ആക്രമണം. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം നടന്നത്. ബിവിന്‍ എന്നയാളാണ് കഴിഞ്ഞദിവസം കോൺഗ്രസ്‌ പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്​.ഐയില്‍ ചേര്‍ന്നത്. ആക്രമണത്തിൽ ഭാര്യാമാതാവും വിധവയുമായ ദലിത് വീട്ടമ്മക്ക്​ ഗുരുതര പരിക്ക്. വെള്ളറട കോട്ടയംവിള ടി.എസ്.കെ ഭവനില്‍ സിസിലറ്റ്‌ ബേബിക്കാണ് (55) മര്‍ദനമേറ്റത്.

Also Read:ചിക്കന്‍വില കുതിച്ചുയരുന്നു: സംസ്ഥാനത്ത് ചിക്കന്‍ ലോബി?

ബിവിന്‍ കഴിഞ്ഞദിവസം കോൺഗ്രസ് പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്​.ഐയില്‍ ചേര്‍ന്നിരുന്നു. ഇതറിഞ്ഞ കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്‍റ്​ എസ്.ആര്‍. ആശോക് ബിവിനെ തിരക്കി ബിവി​ന്റെ ഭാര്യ വീട്ടില്‍ എത്തിയെങ്കിലും സിസിലറ്റ്‌ ബേബിയും മകളും മാത്രം വീട്ടിലുണ്ടായിരുന്നതിനാല്‍ തിരികെ പോവുകയായിരുന്നു.

എന്നാൽ വീണ്ടും രാത്രി എ​ട്ടോടെ വീട്ടിലെത്തിയ അശോകന്‍ വീടി​ന്റെ വാതില്‍ തല്ലിത്തകര്‍ത്ത് ഉള്ളില്‍ കടന്ന് സിസിലറ്റ്‌ ബേബിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സിസിലറ്റ്‌ ബേബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button