KeralaLatest NewsNews

ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനമില്ല : ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയാക്കി

ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ വരുമാനം പത്തിലൊന്നായി കുറഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തി സർക്കാർ. 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഭക്തരുടെ എണ്ണം 10,000 ആക്കി വർധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം അറിയിച്ചത്.

Read Also : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ശബരിമലയിലെ വരുമാനം പത്തിലൊന്നായി കുറഞ്ഞുവെന്നും മാസപൂജയ്ക്ക് 10,000 ഭക്തരെ ദർശനത്തിന് അനുവദിക്കണമെന്നും ദേവസ്വം ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് അനുമതി. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു.

ദർശനത്തിന് എത്തുന്ന ഭക്തർ 48 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ അല്ലെങ്കിൽ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കൈയ്യിൽ കരുതണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button