KeralaCinemaMollywoodLatest NewsNewsEntertainment

മാലിക് ഉയർത്തുന്ന രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്. സിനിമ ഉയർത്തുന്ന രാഷ്ട്രീയം കാലാതീതമായി നിലകൊളളുമെന്നും അതിന് രണ്ട് പക്ഷമുണ്ടെന്നും സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. വർത്തമാനകാലത്തിൽ സിനിമയുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും നിഷാദ് വ്യക്തമാക്കുന്നു. ചിത്രത്തിലെ ഫഹദിന്റെയും നിമിഷയുടെയും അഭിനയത്തേയും സംവിധായകൻ പുകഴ്ത്തുന്നുണ്ട്.

ഫഹദ് മത്സരിക്കുന്നത് ഫഹദിനോട് തന്നെയാണെന്നും ഓരോ സിനിമയിലേയും ഫഹദിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചമാണെന്നും വ്യക്തമാക്കിയ നിഷാദ് ഫഹദിനെ അഭിനയത്തിലെ ജിന്ന് എന്നാണു വിശേഷിപ്പിക്കുന്നത്. ‘മാലിക്ക്’ ഒരനുഭവമാണ് എന്ന് പറയുന്ന സംവിധായകൻ നിമിഷ സജയനെ നടി ഉർവശിയോടാണ് താരതമ്യം ചെയ്യുന്നത്. മലയാളം കണ്ട മികച്ച നടി ഉർവ്വശിയാണ്, ഉർവ്വശിക്കൊരു പിന്ഗാമി ഉണ്ടെങ്കിൽ അത് നിമിഷ സജയനാണെന്ന് പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ലെന്ന് എം എ നിഷാദ് കുറിച്ചു.

എം എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘മാലിക്ക്’ ഒരനുഭവമാണ്. മഹേഷ് നാരായണന് അഭിമാനിക്കാം. ഒപ്പം ഫഹദിനും,നിമിഷ സജയനും. വിനയ് ഫോർട്ട്,ഇന്ദ്രൻസ്,ദിലീഷ്. The best performers. അവർ മൂന്ന് പേരെയും ,അങ്ങനെ തന്നെ വിശേഷിപ്പിക്കണം. ഫഹദ് മത്സരിക്കുന്നത്, ഫഹദിനോട് തന്നെയാണ്. ഓരോ സിനിമയിലേയും ഫഹദിന്റ്റെ പ്രകടനം ഒന്നിനൊന്ന്,മെച്ചമാണ്. അയാൾ അഭിനയത്തിലൊരു ജിന്നാണ്. മലയാളം കണ്ട മികച്ച നടി,ഉർവ്വശിയാണ്. ഉർവ്വശിക്കൊരു പിന്ഗാമി ഉണ്ടെങ്കിൽ അത്,നിമിഷ സജയനാണെന്ന് പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല. സിനിമ ഉയർത്തുന്ന രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അത്, കാലാതീതമായി നിലകൊളളും. അതിന് രണ്ട് പക്ഷമുണ്ട്. വർത്തമാനകാലത്തിൽ അതിന്റ്റെ പ്രസക്തി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. മാലിക്,ഒരു ദൃശ്യാനുഭവമാണ്. മാലിക്,ഒരു ജീവിതമാണ്. മാലിക്,ഒരു സിനിമയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button