തിരുവനന്തപുരം: റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ സംസ്ഥാനത്തിന് മുന്നില്‍ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളം ഇന്ത്യയുടെ റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലായാണ് ഇന്ന് നടക്കുന്നത്. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോര്‍പ്പറേറ്റ് ഗവേണന്‍സ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ കേരളത്തിലുണ്ട്. പുറമേ നിന്നും വലിയ നിക്ഷേപ സാധ്യതകളാണ് കേരളത്തിലേക്കെത്തുന്നത്’- മന്ത്രി പറഞ്ഞു.
സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തില്‍ കേരളത്തിന് മുതല്‍ക്കൂട്ടാണെന്ന് പി.രാജീവ് അഭിപ്രായപ്പെട്ടു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
Post Your Comments