ഇസ്ലാമാബാദ് : കടക്കെണിയില്‍ വലയുകയാണ് പാകിസ്താന്‍. ജനങ്ങള്‍ പട്ടിണിയിലായിട്ടും ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇമ്രാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിലെ ഭാഗയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് പാക് പ്രധാനമന്ത്രിയുടെ സ്വയം വിശേഷണം. ആര്‍എസ്എസ്, ബിജെപി പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്ക്ക് ഭീഷണിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Read Also : യുപിയില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് മായാവതി
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ജനതയ്ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തില്‍ പാകിസ്താനും ഒപ്പം നില്‍ക്കും. അന്താരാഷ്ട്ര വേദികളില്‍ കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ എത്തിക്കുന്ന ദൂതനാണ് താന്‍’ – ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഖുറാനിലെ വാക്യങ്ങള്‍ ഉദ്ദരിച്ചുകൊണ്ടായിരുന്നു ദൂതന്‍ പരാമര്‍ശം.
ബിജെപി, ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്ക്ക് ഭീഷണി. കാരണം ഇവ മുസ്ലീങ്ങളെ മാത്രമല്ല, മറിച്ച് ക്രിസ്ത്യാനികളെയും, സിഖുകാരെയും ലക്ഷ്യമിടുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ജൂലൈ 25നാണ് ഭാഗയില്‍ തെരഞ്ഞെടുപ്പ്.
Post Your Comments