Latest NewsInternational

ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി അർജന്റീനയിൽ പ്രതിഷേധം ശക്തം

ബ്യൂണിയസ് ഐറിസ് : ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് അര്‍ജന്റീനയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ആയിരകണക്കിന് ജനങ്ങൾ ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണിയസ് ഐറിസില്‍ ഇതുമായി ബന്ധപ്പെട്ട് ഒത്തുകൂടി. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വർഷം പാർലമെന്റിൽ എത്തിയിരുന്നെങ്കിലും സെനറ്റ് ഇത് തള്ളിയിരുന്നു.

ബലാത്സംഗം മൂലമുണ്ടാകുന്ന ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഗര്ഭധാരണം മൂലം ഭീഷണിയുണ്ടെങ്കിലും മാത്രമേ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമപരമായ അനുമതി ലഭിക്കൂ.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കാൻ ചൊവ്വാഴ്ച വീണ്ടും സഭയിൽ ബില്ലവതരണം നടന്നിരുന്നു. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31നെതിരെ 38 വോട്ടുകള്‍ക്കാണ് കഴിഞ്ഞവര്‍ഷം സെനറ്റ് തള്ളിയത്.

ബില്‍ തള്ളിയതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഇപ്പോഴും നടക്കുന്നത്. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 35,0000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നതെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള അര്‍ജന്റീനയില്‍ വര്‍ഷങ്ങളായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതായി ആവശ്യം ഉയരുന്നത്.

ബില്ലിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ രൂക്ഷമായ വാദ പ്രതിവാദം പാര്‍ലമെന്റിന് പുറത്തും അകത്തും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button