അലാസ്ക: ലോകം മുഴുവനും കാലാവസ്ഥാ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. സൈബീരിയ മുതല്‍ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആര്‍ട്ടിക് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കാറ്റും മിന്നലും ഉണ്ടായതായാണ് പുറത്തുവന്നിരിക്കുന്ന വിവരം . കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ആര്‍ട്ടിക് സമുദ്രത്തില്‍ ഇത് അസാധാരണമാണ്. എന്നാല്‍, അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചതോടെ മേഖലയിലെ വായു മിന്നല്‍ചാലകമായി മാറുകയാണ്. 2010 മുതല്‍ ഗ്രീഷ്മകാലത്ത് ആര്‍ട്ടിക്കില്‍ മിന്നലുകള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞയാഴ്ച സൈബീരിയയില്‍ മിന്നലേറ്റുണ്ടായ കാട്ടുതീയില്‍ 20 ലക്ഷം ഏക്കര്‍ ഭൂമിയില്‍ നാശമുണ്ടായിരുന്നു. പുതിയ പ്രതിഭാസങ്ങള്‍ വിലയിരുത്തിയ ശാസ്ത്രസംഘം ഈ മേഖലയില്‍ കാറ്റും മിന്നലുമൊക്കെ ഇനി സാധാരണയായി മാറിയേക്കാമെന്നു വിലയിരുത്തുന്നു.
Post Your Comments