Latest NewsNewsIndia

ഇന്ത്യന്‍ വ്യാപാരികള്‍ക്ക് നേട്ടം: കോവിഡിന് പിന്നാലെ കയറ്റുമതിയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്.

Also Read: ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നത്, ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡ: ശശി തരൂര്‍

പെട്രോളിയം, ഇലക്ട്രോണിക്‌സ്, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍, തുണിത്തരങ്ങള്‍, മരുന്ന് എന്നിവയാണ് ജൂണ്‍ മാസത്തില്‍ വലിയ രീതിയില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മെയ് മാസത്തില്‍ കയറ്റുമതി 69.7 ശതമാനവും ഏപ്രില്‍ മാസത്തില്‍ 193.63 ശതമാനവും മാര്‍ച്ചില്‍ 60 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കോവിഡ് വ്യാപനം കാരണം വ്യാപാര രംഗത്തുണ്ടായ തിരിച്ചടിയാണ് ഈ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത പരിഗണിച്ച് 2020 മാര്‍ച്ച് 23ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഡിസംബറിന് ശേഷമാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ 0.67 ശതമാനം മാത്രമായിരുന്നു വര്‍ധന. ആഗോള തലത്തില്‍ ഓര്‍ഡറുകളില്‍ ഉണ്ടായ വര്‍ധന ഇന്ത്യയിലെ വ്യാപാരികള്‍ക്ക് സഹായകരമായെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button