വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫേസ്ബുക്കും തമ്മില്‍ വാക്‌പോര്. ആളുകള്‍ വാക്‌സിനെടുക്കാന്‍ തയ്യാറാകാത്തതിന് കാരണം ഫേസ്ബുക്കാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ബൈഡന്റെ ആരോപണത്തിന് മറുപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തി.
‘അമേരിക്കയിലെ 85% ഫേസ്ബുക്ക് ഉപയോക്താക്കളും വാക്‌സിന്‍ സ്വീകരിക്കുകയോ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ട്. ജൂലൈ 4ഓടെ അമേരിക്കയിലെ 70 ശതമാനം ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയായിരുന്നു ജോ ബൈഡന്റെ ലക്ഷ്യം. എന്നാല്‍ ഇത് സാധിക്കാത്തതിന് കാരണം ഫേസ്ബുക്ക് അല്ല’- ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസന്‍ വ്യക്തമാക്കി.
വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നും അമേരിക്കയില്‍ വാക്‌സിനെടുക്കാത്തവരുടെ ഇടയില്‍ മാത്രമാണ് നിലവില്‍ കോവിഡ് നിലനില്‍ക്കുന്നതെന്നുമായിരുന്നു ബൈഡന്റെ ആരോപണം. വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളില്‍ 65 ശതമാനവും 12 പേരുടെ പ്രൊഫൈലുകളില്‍ നിന്നാണ് വരുന്നതെന്നും ഇതിനെതിരെ ഫേസ്ബുക്ക് മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി യെന്‍ സാക്കിയും ആരോപിച്ചിരുന്നു.
Post Your Comments