ബീജിംഗ്: പാകിസ്താനിലുണ്ടായ ബസ് സ്‌ഫോടനത്തിന് പിന്നാലെ ചൈന-പാകിസ്താന്‍ ബന്ധം വഷളാകുന്നു. ഇതിന്റെ ഭാഗമായി ദാസു ഹൈഡ്രോ ഇലക്ട്രിക് പദ്ധതി റദ്ദാക്കിയതായി ചൈനീസ് കമ്പനി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്താന്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തു.
പാകിസ്താനിലെ ചൈനീസ് പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ക് റഷീദ് അറിയിച്ചു. പാകിസ്താനിലെ ചൈനീസ് പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നത് പാകിസ്താന്റെ ഉത്തരവാദിത്വമാണെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 14നാണ് ചൈനീസ് എന്‍ജിനീയര്‍മാരും ദാസു ഡാമിലെ ജീവനക്കാരും സഞ്ചരിച്ചിരുന്ന ബസ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 9 ചൈനീസ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പാക്‌സിതാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചൈനയുടെ 15 അംഗ ഉദ്യോഗസ്ഥ സംഘവും പാകിസ്താന്‍ അന്വേഷണ സംഘത്തിനൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments