Latest NewsIndiaNews

ഐഐഎംഐഎമ്മിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡൽഹി: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിന്റെ (എഐഎംഐഎം) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. ഒൻപത് ദിവസങ്ങൾക്ക് മുൻപും പാർട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.

Read Also: തിയേറ്ററുകള്‍ തുറക്കാം, ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും തീരുമാനം : കൂടുതല്‍ ഇളവുകള്‍

എഐഎംഐഎം എന്ന പ്രൊഫൈൽ പേര് മാറ്റി ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. പ്രൊഫൈൽ ഫോട്ടോയും ഹാക്കർമാർ ബിസിനസ് സ്ഥാപനത്തിന്റേതാക്കി മാറ്റിയിരുന്നു. പ്രൊഫൈൽ പേരും പിക്ചറും മാറ്റിയതല്ലാതെ ഹാൻഡിലിൽ നിന്ന് യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല. 6.78 ലക്ഷം ഫോളോവേഴ്‌സാണ് എഐഎംഐഎമ്മിന്റെ ട്വിറ്റർ അക്കൗണ്ടിനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.

Read Also: കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാർ: വിശദ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button