NattuvarthaLatest NewsKeralaNews

നഗരത്തില്‍ വന്‍ തീ പിടിത്തം: കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണ്‍ കത്തിനശിച്ചു

പ്‌ളാറ്റിനം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ വന്‍ തീപ്പിടിത്തം. കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. പ്‌ളാസ എസ്.ബി.ഐയുടെ പരിസരത്തുള്ള പ്‌ളാറ്റിനം ഷോപ്പിങ് കോംപ്‌ളക്‌സ് സെന്റിലാണ് തീ പിടിത്തമുണ്ടായത്. ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കനത്ത പുക ഉയരുന്നതു കണ്ട നഗരവാസികളില്‍ ചിലര്‍ ആശുപത്രി റോഡിലെ ഫയര്‍ഫോഴ്‌സ് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളുടെ ശ്രമഫലമായി തീയണച്ചു.

read also: സമൂഹ മാധ്യമങ്ങളിൽ അതിര് വിടുന്നു: അപകീർത്തികരമായ പരാമർശങ്ങളിൽ സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

പ്‌ളാറ്റിനം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്. ലക്ഷ കണക്കിന് വിലയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് സംശയിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button