കാബൂള്‍: അഫ്ഗാനിസ്താനില്‍ പ്രകോപനം തുടര്‍ന്ന് താലിബാന്. ഹെറാത് പ്രവിശ്യയിലെ സല്‍മ അണക്കെട്ടിന് നേരെ താലിബാന് വെടിയുതിര്‍ത്തു. ഡാം തകര്‍ന്നാല്‍ മഹാദുരന്തമുണ്ടാകുമെന്ന് അഫ്ഗാന് നാഷണല്‍ വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഭീകരരുടെ ആക്രമണത്തില്‍ അണക്കെട്ടിന് തകരാറ് സംഭവിച്ചാല്‍ വലിയ ദുരന്തമുണ്ടാകുമെന്നും പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ജീവനും സ്വത്തുമെല്ലാം നഷ്ടമാകുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അണക്കെട്ടിന് നേരെ വെടിവെച്ചിട്ടില്ലെന്നും ആക്രമണത്തില്‍ പങ്കില്ലെന്നുമാണ് താലിബാന്റെ നിലപാട്.
ഇന്ത്യ-അഫ്ഗാനിസ്താന് സൗഹൃദത്തിന്റെ പ്രതീകമാണ് സല്‍മ അണക്കെട്ട്. 2016 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായാണ് സല്‍മ അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. ചെഷ്ത് ജില്ലയിലെ പ്രധാന ജലസേചന സ്രോതസായ അണക്കെട്ടിനെ 8 ജില്ലകളാണ് ആശ്രയിക്കുന്നത്.
Post Your Comments