KeralaLatest NewsNews

കർക്കടക മാസ പൂജ: ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു

വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആഭരണം ധരിക്കാതെ വന്നിരുന്നേൽ സാധാരണ സംഭവം ആകുമായിരുന്നു, ഇതിപ്പോ മാതൃക ആയില്ലേ: വരന് പറയാനുള്ളത്

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെയാണ് പ്രതിദിനം 10000 ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി നൽകുന്നത്. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.

48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ് ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസ് എടുത്തവർക്ക് പ്രവേശനത്തിന് അനുമതി ലഭിക്കും.

Read Also: പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടും: ഗംഭീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button