Latest NewsNews

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി : സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ഇതുവരെ നൽകിയത് 252 കോടി രൂപ

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ ഇതുവരെ നൽകിയത് 252 കോടി രൂപ. പതിനായിരത്തിലേറെ പദ്ധതികൾക്കാണ് പണം സബ്സിഡിയായി കേന്ദ്ര സർക്കാർ നൽകിയത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് 2016-17 കാലഘട്ടത്തിൽ 3757 അപേക്ഷകളാണ് പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലേക്ക് ലഭിച്ചത് . ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 680 ഗുണഭോക്താക്കൾക്കായി 1271 കോടിയാണ് അനുവദിച്ചത്.

Read Also  :  വരുമാനം ഇല്ല : ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

2017-18 വർഷത്തിൽ 1263 ഗുണഭോക്താക്കൾക്കായി 2742.63 കോടിയും , 2018-19 കാലയളവിൽ 5934 അപേക്ഷകൾ ലഭിച്ചതിൽ 2448 ഗുണഭോക്താക്കൾക്കായി 5334.36 കോടി രൂപയും അനുവദിച്ചു. 2019-20 വർഷത്തിൽ 2418 അപേക്ഷകർക്ക് 5244.96 കോടി , 2020-21 വർഷത്തിൽ 7996 അപേക്ഷകർക്കായി 5217.66 കോടിയുമാണ് അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button