കൊച്ചി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാൽ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില.
Read Also : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു. 17 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.
Post Your Comments