Latest NewsKeralaNews

മീറ്റ് ദ മിനിസ്റ്റർ: തിരുവനന്തപുരം ജില്ലയിൽ 46 പരാതികൾ തീർപ്പാക്കി

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനു വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ തിരുവനന്തപുരത്ത് 46 പരാതികൾക്ക് തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്കു നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടിക്കു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തുവെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിത പരിശോധന നടത്തി തീരുമാനെടുക്കാനും മന്ത്രി നിർദ്ദേശം നൽകി.

Read Also: കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു: ഇന്ധന ചോർച്ച, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു

103 പരാതികളാണു തിരുവനന്തപുരം ജില്ലയിലെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ ആകെ ലഭിച്ചത്. ഇതിൽ 86 എണ്ണം ഇ-മെയിലായും 17 എണ്ണം പരിപാടി നടന്ന വേദിയിലും ലഭിച്ചു. 62 പേർ പരിപാടിയിൽ നേരിട്ടു പങ്കെടുത്തു പരാതി ബോധിപ്പിച്ചു. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട പരാതികളാണു തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ അധികവും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്കു കൈമാറി അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾക്കു പരിഹാരം കാണുന്നതിനും വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി ജില്ലാതല, സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗങ്ങളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.

പരിഹരിക്കാൻ കഴിയാതെപോയതിൽ, ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സംസാരിച്ചു തീരുമാനമെടുക്കും. ജില്ലകളിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോർട്ടൽ തുറക്കും. ഇതോടെ ഓൺലൈനായും പരാതികൾ സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി ഇവയിൽ തീരുമാനമെടുക്കാനുമാകും.

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഹാൻഡ്ലൂം ഡയറക്ടർ കെ. സുധീർ, കിൻഫ്ര മാനെജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കേരളത്തിലേക്ക് വരാൻ ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button